കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. മല്ലികാര്‍ജുൻ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ മൂന്ന് മണിക്കാണ് യോഗം.ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം, നിയമസഭ തെരഞ്ഞെടുപ്പ് ഫലം തുടങ്ങിയവ ചര്‍ച്ച ചെയ്യും. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്ബ് രാഹുല്‍ഗാന്ധിയുടെ നേത്യത്വത്തില്‍ രണ്ടാം ഭാരത് ജോഡോ യാത്ര നടത്തുന്നതും യോഗം ചര്‍ച്ച ചെയ്തേക്കും.
തൊഴിലില്ലായ്മയും വിലക്കയറ്റവും ഉയര്‍ത്തി യാത്ര നടത്താനാണ് ആലോചന. ഇന്ത്യ മുന്നണി യോഗത്തില്‍ പ്രധാനമന്ത്രി മുഖമായി ഖര്‍ഗെയുടെ പേര് ഉയര്‍ന്നതും സീറ്റ് വിഭജനവും ചര്‍ച്ച ചെയ്യും. ക്രൗഡ് ഫണ്ടിങ്ങും യോഗത്തില്‍ വിലയിരുത്തും.














