കേരളത്തിലെ സമാധാന അന്തരീക്ഷ തകര്‍ക്കാനുള്ള ശ്രമമാണ് എസ്ഡിപിഐ നടത്തുന്നതെന്ന്; ഉമ്മന്‍ചാണ്ടി


കേരളത്തിലെ സമാധാന അന്തരീക്ഷ തകര്‍ക്കാനുള്ള ശ്രമമാണ് എസ്ഡിപിഐ നടത്തുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. എസ്ഡിപിഐയുടെ ഇത്തരം നീക്കങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ഒന്നിച്ച്‌ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ചാവക്കാട് നൗഷാദിന്റെ വെട്ടിക്കൊല രാഷ്ട്രീയ കൊലപാതകമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.


കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായി നടക്കുന്ന ആക്രമണത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു.



Sharing is Caring