കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം: ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല


തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍‌ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​സ്ഡി​പി​ഐ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. കു​റ്റ​വാ​ളി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ട​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.


വെ​ട്ടേ​റ്റു ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ പു​തു​വീ​ട്ടി​ല്‍ നൗ​ഷാ​ദ് ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് പു​ന്ന സെ​ന്‍റ​റി​ല്‍ വ​ച്ച്‌ നൗ​ഷാ​ദ് ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍​ക്ക് വെ​ട്ടേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ് മൂ​ന്നു പേ​രും തൃ​ശൂ​ര്‍ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.


എ​സ്ഡി​പി​ഐ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഇ​വ​രെ ആ​ക്ര​മി​ച്ച​തെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു​വെ​ങ്കി​ലും എ​സ്ഡി​പി​ഐ ഇ​ത് നി​ഷേ​ധി​ച്ചി​രു​ന്നു. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ നൗ​ഷാ​ദി​ന് ഒ​ട്ടേ​റെ ശ​ത്രു​ക്ക​ളു​ണ്ട്. അ​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് എ​സ്ഡി​പി​ഐ​യു​ടെ മ​റു​പ​ടി.

നേ​ര​ത്തെ, സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന നൗ​ഷാ​ദ് പി​ന്നീ​ട് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ല്‍ ചേ​രു​ക​യാ​യി​രു​ന്നു.



Sharing is Caring