പാലക്കാട്: ജില്ലയില്‍ വന്‍ മയക്കുമരുന്ന് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 23 കിലോ തൂക്കം വരുന്ന ഹാഷിഷ് ഓയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോര്‍ജ്ജ് പിടിയിലായി. വിപണിയില്‍ 23 കോടി വില മതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്.












