ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്കൊരുങ്ങി ഒ ബൈ താമര

തിരുവനന്തപുരം: ഈ വര്‍ഷത്തെ ക്രിസ്തുമസ് – പുതുവത്സരം ആഘോഷങ്ങൾക്കൊരുങ്ങി ഒ ബൈ താമര. രുചികരമായ ക്രിസ്തുമസ് ബ്രഞ്ചുകള്‍, വിഭവ സമൃദ്ധമായ ഡിന്നറുകള്‍ എന്നിവയുള്‍പ്പെടെ രുചി വൈവിധ്യങ്ങളുടെ വലിയ നിരതന്നെ ഡിസംബര്‍ 24 മുതൽ ഒരാഴ്ച നീളുന്ന ആഘോഷങ്ങളില്‍ ഒ ബൈ താമര ഒരുക്കിയിരിക്കുന്നു.

24ന് വൈകുന്നേരം 7 മണി മുതല്‍ ഒ കഫെയിലും പൂള്‍സൈഡിലുമായി സജ്ജമാക്കിയിരിക്കുന്ന ക്രിസ്തുമസ് ഈവ് ഡിന്നറോടുകൂടിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. ഇന്റര്‍നാഷണല്‍ ബ്രഡ്‌സ്, ഡെസേര്‍ട്ടുകള്‍ എന്നിവയ്‌ക്കൊപ്പം ക്രാന്‍ബറി സോസ്, ഓതന്റിക് റോസ്റ്റഡ് ടര്‍ക്കി, കേരള, ഇന്ത്യന്‍ രുചികളും ക്രിസ്തുമസ് ഈവ് ഡിന്നറിലുണ്ടാകും.

ക്രിസ്തുമസ് ദിനത്തില്‍ ലൈവ് ബാന്‍ഡ് പെര്‍മോഫന്‍സിനൊപ്പം ബ്രഞ്ച് ആസ്വദിക്കാം. ഇന്റര്‍നാഷണ്‍ ബ്രഡുകളും ഡെസേര്‍ട്ടുകളും കൂടാതെ പരമ്പരാഗത സിറിയന്‍ രുചിഭേദങ്ങൾ, ലൈവ് സാലഡ്, സാന്‍ഡ്‌വിച്ച്, പാസ്ത സ്റ്റേഷനുകള്‍ എന്നിവയും ബ്രഞ്ചിന്റെ ഭാഗമായുണ്ടാകും. വൈകുന്നേരം ലൈവ് ബാന്‍ഡിനൊപ്പം കേരളത്തിലെ തനത് ക്രിസ്ത്യന്‍ രുചികള്‍ ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്രിസ്തുമസ് ഡിന്നറുമുണ്ടാകും. 6 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കോംപ്ലിമെന്ററി മീലും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ കൃസ്തുമസ് സമ്മാനങ്ങളും സാന്റയോടൊപ്പം നൃത്തം ചെയ്യാനുമുള്ള അവസരവുമുണ്ട്.

ഡിസംബര്‍ 26 മുതല്‍ ഡിസംബര്‍ 30 വരെ ലൈവ് ഇന്‍സ്ട്രുമെന്റ് സംഗീതത്തിനൊപ്പമുള്ള തീമ്ഡ് ഡിന്നറുകളും ഒരുക്കിയിട്ടുണ്ട്. സീ ഫുഡ് ബാര്‍ബിക്യു ഡിന്നര്‍ മുതല്‍ ഓറിയന്റല്‍ ഡിലൈറ്റുകള്‍, തനത് സിറിയന്‍ രുചികള്‍, മെഡിറ്ററേനിയന്‍ ഗ്രില്‍സ്, മുഗള്‍ വിഭവങ്ങള്‍ എന്നിവ ഡിന്നറില്‍ ലഭ്യമാകും. 26 മുതൽ എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതല്‍ ഒ കഫേയിലാണ് ഡിന്നറൊരുക്കിയിരിക്കുന്നത്.

ഡിസംബര്‍ 31ന് ഒ കഫേയിലും ലോണ്‍സിലുമായി ന്യൂ ഇയര്‍ ഡിന്നര്‍ ആരംഭിക്കും. വൈനുകള്‍, ബിയറുകള്‍, മോക് ടെയിലുകള്‍ ഉള്‍പ്പെടെ ലൈവ് കൗണ്ടറുകള്‍ അടക്കമുള്ള ബുഫേയാണ് ന്യൂ ഇയര്‍ ഡിന്നറിനായി സജ്ജമാക്കിയിരിക്കുന്നത്. ലൈവ് ബാന്‍ഡ്, എല്‍ഇഡി ഡാന്‍സ് ഷോകള്‍ എന്നിവയ്ക്ക് പുറമേ കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും മറ്റ് ഫണ്‍ ആക്ടിവിറ്റികളും അടക്കമുള്ള ഉത്സവാന്തരിക്ഷത്തില്‍ 2024നെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുവാനുള്ള വേദിയാണ് ഒ ബൈ താമര ഒരുക്കുന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് എല്ലാ ഇവന്റുകളിലും പ്രത്യേക ഇളവുകളും ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *