മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ചു

mullapperiyar
ചെന്നൈ: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ജലവിഭവ മന്ത്രാലയം മൂന്നംഗ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ചു. ഡാം സുരക്ഷാ ഓര്‍ഗനൈസേഷന്‍ ചീഫ് എന്‍ജിനിയര്‍ എല്‍.എ.വി.നാഥന്‍ അധ്യക്ഷനായ സമിതിയില്‍ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എം.സായ്കുമാര്‍, കേരള ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന്‍ എന്നിവര്‍ അംഗങ്ങളാണ്.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും. അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്ന സാഹചര്യങ്ങളില്‍ സമിതി സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കണം. സമിതിയുടെ നിര്‍ദേശങ്ങള്‍ കേരളവും തമിഴ്‌നാടും നടപ്പാക്കേണ്ടിവരും

തേക്കടിയില്‍ ആയിരിക്കും സമിതിയുടെ ഓഫീസ്. ഇതിനുള്ള സ്ഥലം കേരളം നല്‍കണം. സമിതിയുടെ പ്രവര്‍ത്തനത്തിനുവേണ്ട ചിലവ് തമിഴ്‌നാട് സര്‍ക്കാരാണ് വഹിക്കേണ്ടത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *