സുനന്ദയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ഗുലാം നബി ആസാദ് ഇടപെട്ടെന്ന് ഡോക്ടര്‍

25-sunanda-pushkar-alone
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകള്‍ മറച്ചു വയ്ക്കാന്‍ കേന്ദ്രമന്ത്രിയായിരുന്ന് ഗുലാംനബി ആസാദ് ഇടപെട്ടുവെന്ന് എയിംസിലെ ഡോക്ടര്‍ സുധീര്‍ ഗുപ്ത. ഗുലാംനബി ആസാദിന്റേയും ശശി തരൂരിന്റേയും ഇടപെടല്‍മൂലം സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കാന്‍ തനിക്കായില്ലെന്നും ഗുപ്ത അറിയിച്ചു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് നല്‍കിയ സത്യവാങ്മൂലത്തിലാണ് സുധീര്‍ ഗുപ്ത ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയ്ത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാധീനമുപയോഗിച്ചു എന്നതിന് തെളിവായി എയിംസ് ഡയറക്ടര്‍ക്ക് തരൂര്‍ അയച്ച ഇമെയില്‍ സന്ദേശത്തിന്റെ പകര്‍പ്പും ഗുപ്ത സമര്‍പിച്ചിട്ടുണ്ട്.


 


Sharing is Caring