വൈക്കത്ത് വീടിനുള്ളില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍

VAIKOM
കോട്ടയം: വൈക്കത്ത് വീടിനുള്ളില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയനാപുരം സ്വദേശി സുഭാഷ്(32), ഭാര്യ സുമ (22), ഇവരുടെ  മകന്‍ ശിവകാര്‍ത്തിക്(4) എന്നിവരെയാണ് ഉദയനാപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുഭാഷിനെ തൂങ്ങി മരിച്ച നിലയിലും സൗമ്യയുടെയും മകന്റെയും നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


 


Sharing is Caring