മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ സ്റ്റേഷന്റെ ശിലാസ്ഥാപനം ജുലൈ 5 ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. 80,000 ചതുരശ്ര മീറ്ററിലാണ് ടെര്‍മിനല്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. 19.8 ഏക്കറില്‍ 498.69 കോടി രൂപ മതിപ്പു ചെലവു കണക്കാക്കുന്ന ഇതിന്റെ നിര്‍മ്മാണം 2016ല്‍ പൂര്‍ത്തിയാകും.
ഇലക്‌ട്രോ മെക്കാനിക്കല്‍ ഏറിയാ പാര്‍ക്കിംഗ് കേന്ദ്രം, അനുബന്ധ ഓഫീസുകള്‍ എന്നിവയാണ് ടെര്‍മിനല്‍ സ്റ്റേഷനില്‍ ഉണ്ടാവുക. ഒരേ സമയം 2000 പേര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നതാണ് ടെര്‍മിനല്‍ കെട്ടിടം.

