ശ്രീനഗര്‍: പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കാശ്മീരില്‍ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖക്കടുത്ത് മേന്ധാര്‍ സെക്ടറില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിവെച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് സൈനിക വക്താവ് അറിയിച്ചു.