ന്യൂയോര്‍ക്ക്: ഫ്രാന്‍സ് ആസ്ഥാനമായ ബാങ്കായ ബി.എന്‍.പി പാരിബ 897 കോടി ഡോളര്‍ പിഴയടയ്ക്കണമെന്ന് യു.എസ് കോടതി. യു.എസ് നിയമത്തിന് വിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനാണ് പിഴ.
യു.എസ് നിരോധിച്ച രീതിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തി. സുഡാന്‍, ഇറാന്‍, ക്യൂബ എന്നീ രാജ്യങ്ങളുമായി യു.എസിന്റെ ധനകാര്യ വിപണി പങ്കിടാന്‍ ബി.എന്‍.പി പാരിബ കൂട്ടുനിന്നു തുടങ്ങിയ ആരോപണങ്ങളാണ് ബാങ്കിനെതിരെ ഉള്ളത്. ബി.എന്‍.പി പാരിബാ എട്ട് വര്‍ഷത്തോളം ഈ തട്ടിപ്പ് തുടര്‍ന്നതെന്നാണ് ആരോപണമുയര്‍ന്നത്.
ലോകത്തിലെ നാലാമത്തെ വലിയ ബാങ്കാണ് ബാങ്ക് ബി.എന്‍.പി പാരിബ.