തിരുവനന്തപുരം: ബാറുകള്‍ അടച്ചുപൂട്ടിയതിന് ശേഷം സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞതായി ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രിലില്‍ 73408 കെയ്‌സുകളും മെയ്മാസം 78660 കെയ്‌സുകളും കുറഞ്ഞതായാണ് കണക്കുകള്‍.
സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടിയതിന് ശേഷം മദ്യ ഉപഭോഗം കൂടിയെന്ന് എക്‌സൈസ് മന്ത്രി ബാബു ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. മന്ത്രിയുടെ വാദത്തെ പൊളിക്കുന്നതാണ് പുതിയ കണക്കുകള്‍.

