സംസ്ഥാന പോലീസ് സേനയെ വിമര്‍ശിച്ച്‌ എല്‍ദോ എബ്രഹാം


കൊച്ചി: സിപിഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ സംസ്ഥാന പോലീസ് സേനയെ വിമര്‍ശിച്ച്‌ മൂവാറ്റുപ്പുഴ എംഎല്‍എ എല്‍ദോ എബ്രഹാം. ഇത്രയും മോശമായ പോലീസിനെ കണ്ടിട്ടില്ലെന്ന് എംഎല്‍എ തുറന്നടിച്ചു. എംഎല്‍എ ആണെങ്കില്‍ കയ്യില്‍ വച്ചാല്‍ മതിയെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ ഭാഷ വളരെ മോശമാണെന്നും ഇങ്ങനോ പോലീസ് ഉണ്ടാകുമോ എന്നും എല്‍ദോ എബ്രഹാം എംഎല്‍എ ചോദിച്ചു. പോലീസ് മോശമായാല്‍ എല്ലാം മോശമാകുമെന്നും അദ്ദേഹം പറഞ്ഞു.


രണ്ടു ദിവസം മുമ്ബാണ് ഞാറയ്ക്കല്‍ സിഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ട് സിപിഐ കൊച്ചി റീജണല്‍ ഐജിയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച്‌ നടത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ത്തില്‍ പോലീസ് സിപിഐ പ്രവര്‍ത്തകകര്‍ക്കു നേരെ ലാത്തി വീശുകയും ജയപീരങ്കി പ്രയോഗിക്കുകയുെ ചെയ്തു. സംഭവത്തില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിയുകയും ആറ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.




Sharing is Caring