ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

കൊ​ല്ലം : ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ക​രു​നാ​ഗ​പ​ള്ളി തൊ​ടി​യൂ​ർ വി​ള​യി​ൽ വീ​ട്ടി​ൽ ഹു​സൈ​ൻ (52) ആ​ണ് മ​രി​ച്ച​ത്. നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് പി​ന്നി​ൽ ചു​ടു​ക​ട്ട ക​യ​റ്റി വ​ന്ന ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പു​ല​ർ​ച്ചെ ലാ​ലാ​ജി ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഫ​യ​ർ​ഫോ​ഴ്സെ​ത്തി ലോ​റി​യു​ടെ മു​ൻ വ​ശം വെ​ട്ടി​പൊ​ളി​ച്ചാ​ണ് മ​രി​ച്ച​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്. ക്യാ​ബി​നി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഗ​ൾ​ഫി​ൽ ജോ​ലി​യി​ലാ​യി​രു​ന്ന ഹു​സൈ​ൻ ര​ണ്ട് മാ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.ccident

Spread the love

Leave a Reply

Your email address will not be published. Required fields are marked *