News Sections: mainnews

  • മാവോയിസ്റ്റുകള്‍പോലീസുകാരന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന്

    കല്‍പറ്റ: പോലീസുകാരന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് വെള്ളമുണ്ട നിരവില്‍പ്പുഴ മട്ടിലയത്തുള്ള സിവില്‍ പോലിസ് ഓഫീസര്‍ പ്രമോദിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കുകയും അക്രമം നടത്തുകയും ചെയ്തത്. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്…

  • ബാര്‍ ലൈസന്‍സ് പുതുക്കേണ്ടതില്ല: ഹൈക്കോടതി

    കൊച്ചി: ബാര്‍ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവ് ബാറുടമകള്‍ക്കും അവരെ പിന്തുണയ്ക്കുന്ന ഭരണ-രാഷ്ട്രീയ കക്ഷി നേതൃത്വത്തിനും തിരിച്ചടിയായി. നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കാത്തിനെത്തുടര്‍ന്നാണ് ബാറുടമകള്‍ കോടതിയെ സമീപിച്ചത്.…

  • ബാര്‍ ലൈസന്‍സ്: വി എം സുധീരനെതിരെ ഉമ്മന്‍ ചാണ്ടിയുടെ പിന്നില്‍ കോണ്‍ഗ്രസ് ഒറ്റഗ്രൂപ്പ്

    തിരുവനന്തപുരം: തെരഞ്ഞെടുപ്പ് യുദ്ധത്തിന് ശേഷം കോണ്‍ഗ്രസില്‍ ബാര്‍ യുദ്ധം. സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍ പുതുക്കിനല്‍കാന്‍ സര്‍ക്കാര്‍ കഠിനാധ്വാനം നടത്തുമ്പോള്‍ നിലവാരമില്ലാത്ത ബാറുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുടെ പ്രശ്‌നമേയില്ലെന്ന കടുംപിടുത്തമാണ് കെ പി സി സി…

  • മാവോയിസ്റ്റ് വേട്ട: കാട് അരിച്ചുപെറുക്കാന്‍ അമേരിക്കന്‍ വീരനെത്തി

    മലപ്പുറം: കേരളത്തിലെ മാവോയിസ്റ്റ് വേട്ട എങ്ങുമെത്താതെ നില്‍ക്കുന്ന ഘട്ടത്തില്‍ കേരളാ പൊലീസിനെയും വനംവകുപ്പിനെയും സഹായിക്കാന്‍ അമേരിക്കന്‍ വീരന്‍ രംഗത്ത്. വനമേഖലകളില്‍ തെരച്ചില്‍ കാര്യക്ഷമമാക്കാനും സഞ്ചാരം വേഗത്തിലാക്കാനും അമേരിക്കന്‍ നിര്‍മിതമായ ഓഫ് റോഡ് വാഹനം പോളാരിസ്…

  • മരുന്ന് മാറി കുത്തിവച്ചു; ഏഴുവയസുകാരി മരിച്ചു

    കല്‍പ്പറ്റ: വയറിളക്കവും ഛര്‍ദിയും ബാധിച്ച് ചികിത്സ തേടി മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിയ ഏഴുവയസുകാരി മരിച്ചു. കണിയാരം പാലാകുളി വാളാലില്‍ പ്രകാശന്റെ മകള്‍ ദേവിക (ഏഴ്)ആണ് മരിച്ചത്. മരുന്നുമാറി കുത്തിവച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച്…

  • ബാര്‍ ലൈസന്‍സ് പുതുക്കല്‍: സുധീരന്റെ നിലപാടിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു

    തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെ പി സി സിയും സര്‍ക്കാരും രണ്ട് തട്ടിലായതിനാല്‍ തീരുമാനമെടുക്കാനാകാതെ സര്‍ക്കാര്‍ വിയര്‍ക്കുന്നു. പ്രശ്‌നപരിഹാരത്തിനായി തിങ്കളാഴ്ച നടക്കുന്ന കെ പി സി സി യോഗത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകുമെങ്കിലും സുധീരന്‍…

  • പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി: വന്‍ വീഴ്ചകളെന്ന് അമിക്കസ് ക്യൂറി

    ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ തിരുവിതാംകൂര്‍ രാജകുടുംബവും ക്ഷേത്രത്തിന്റെ ഭരണച്ചുമതല വഹിക്കുന്ന പ്രധാനികളും സ്വകാര്യ സ്വത്ത് പോലെ ഉപയോഗിച്ചെന്ന് സുപ്രീം കോടതി നിയോഗിച്ച് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തെയും…

  • സാഹിത്യകുലപതി മാര്‍ക്വേസ് അന്തരിച്ചു

    കൊളംബിയ: ലോകസാഹിത്യത്തിന്റെ കുലപതി ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ് അന്തരിച്ചു. മാജിക്കല്‍ റിയലിസത്തിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വായനക്കാരെ വിഭ്രമാത്മക ലോകത്തിലേക്കുയര്‍ത്തിയ മാര്‍ക്വേസ് എണ്‍പത്തി ഏഴാം വയസിലാണ് ലോകത്തോട് വിടപറയുന്നത്. ലാറ്റിനമേരിക്കല്‍ സാഹിത്യത്തിന്റെ നെറുകയില്‍ നിലയുറപ്പിച്ച മാര്‍ക്വേസിന്റെ…

  • സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്

    ന്യൂഡല്‍ഹി: മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സുരാജ് വെഞ്ഞാറമ്മൂടിന്. ഡോ. ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിന് ദേശീയ അവാര്‍ഡ് ലഭിച്ചത്. ഹിന്ദി ചിത്രമായ ഷാഹിദിലെ അഭിനയത്തിന് രാജ്കുമാര്‍ റാവുവും…

  • ഹിജഡകളെ മൂന്നാം ലിംഗത്തില്‍പ്പെട്ടവരായി കണക്കാക്കണം: സുപ്രിം കോടതി

    ന്യൂഡല്‍ഹി: ഹിജഡകളെ മൂന്നാം ലിംഗത്തില്‍പ്പെട്ടവരായി കണക്കാക്കണമെന്ന് സുപ്രിം കോടതി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സമന്മാരായി ഹിജഡകളെയും പരിഗണിക്കണം. ഇവരോട് യാതൊരുതരത്തിലുമുളഅല വിവേചനവും പാടില്ല. ജോലി സംവരണം അടക്കമുള്ളവ നല്‍കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. ഹിജഡകളെ…