വയനാട് : കണ്ണോത്തുമലയില്‍ ജീപ്പ് കൊക്കയിലേക്ക് വീണ് മരിച്ചവരുടെ മൃതദേഹം വയനാട് മക്കിമല സ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ചു. പൊതുദർശനത്തിന് ശേഷം മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ രാവിലെ എട്ട് മണിയോടെ ആരംഭിച്ച പോസ്റ്റുമോർട്ടത്തിന് ശേഷമാണ് പൊതുദര്ശനത്തിനായി എത്തിച്ചത്.
മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് തുടർ നടപടികൾ ഏകോപിപ്പിക്കുന്നത്.അഞ്ച്പേരുടെ മൃതദേഹം വീട്ടുവളപ്പിലും മൂന്ന് പേരുടെ മൃതദേഹം പൊതുശ്മശാനത്തിലും സംസ്കരിക്കും. ഒരാളുടെ മൃതദേഹം ഖബർസ്ഥാനിൽ ഖബറടക്കും. മക്കിമല ആറാം നമ്പർ പാടിയിലെ തോട്ടം തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണു ചികിത്സയിലുള്ള ഡ്രൈവര്‍ മണികണ്ഠൻ പൊലീസിനു നല്‍കിയ മൊഴി.














