ന്യൂഡല്‍ഹി: മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സുരാജ് വെഞ്ഞാറമ്മൂടിന്. ഡോ. ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിന് ദേശീയ അവാര്‍ഡ് ലഭിച്ചത്. ഹിന്ദി ചിത്രമായ ഷാഹിദിലെ അഭിനയത്തിന് രാജ്കുമാര്‍ റാവുവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് പങ്കിട്ടു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴസ് ഡയസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗീതാഞ്ജലി ഥാപ്പ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകനായ ഗീതുമോഹന്‍ദാസിന്റെ ഭര്‍ത്താവ് രാജീവ് രവിയാണ് മികച്ച ഛായാഗ്രാഹകന്‍. മികച്ച മലയാള ചിത്രമായി ‘നോര്‍ത്ത് 24 കാതം’ തെരഞ്ഞെടുക്കപ്പെട്ടു. ഡോ. ബിജുവിന്റെ ‘പേരറിയാത്തവന്‍’ എന്ന ചിത്രം മികച്ച പരിസ്ഥിതി ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.
FLASHNEWS