തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.47 ആണ് വിജയശതമാനം. 4,64,310 പേര്‍ പരീക്ഷയെഴുതില്‍ 4,42,608 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 931 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 14,802 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഗള്‍ഫിലെ എട്ടുസെന്ററുകളിലായി പരീക്ഷ എഴുതിയവരല്‍ 99.2 ശതമാനം വിജയം കരസ്ഥാമാക്കി. ലക്ഷദ്വീപില്‍ പരീക്ഷ എഴുതിയവരില്‍ 76.5 ശതമാനം വിജയിച്ചു. പ്രൈവറ്റായി പരീക്ഷ എഴുതിയതില്‍ 62.81 ആണ് വിജയശതമാനം. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനം നടത്തിയാണ് പരീക്ഷാഫലം ഔദ്യോഗികമായി പുറത്തുവിട്ടത്.
ഏറ്റവും മികച്ച വിജയം നേടിയത് കണ്ണൂര്‍ ജില്ല്യാണ്. വിജയശതമാനം കുറവ് പാലക്കാട് ജില്ലയിലാണ്. ഒരു വിഷയത്തില്‍ തോറ്റവര്‍ക്കുള്ള സേ പരീക്ഷ മെയ് 12 മുതല്‍ 17 വരെ നടക്കും.
FLASHNEWS