അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ ഒമാനിലും നടപടി

Omanമസ്‌കറ്റ്: സൗദി അറേബ്യക്കും കുവൈറ്റിനും പിന്നാലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഒമാനും നിലപാടുകള്‍ കര്‍ക്കശമാക്കുന്നു. ഇന്ത്യാക്കാര്‍ ഉള്‍പ്പടെ അനധികൃതമായി കുടിയേറുന്നവരെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിന് പ്രത്യേകസമിതി രൂപവത്കരിച്ചു. റോയല്‍ ഒമാന്‍ പോലീസ്, പബ്ലിക് പ്രോസിക്യൂഷന്‍, മാനവശേഷി മന്ത്രാലയം എന്നിവയുടെ പിന്തുണയോടെ മസ്‌കറ്റ് നഗരസഭയാണ് സമിതി രൂപവത്കരിച്ചത്. വിദേശികളുടെ താമസസ്ഥലത്ത് പരിശോധന നടത്തുക, വര്‍ക്ക് പെര്‍മിറ്റ് , വാടകക്കരാറുകള്‍ എന്നിവയുടെ കാര്യത്തില്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, കരാറുകള്‍ പരിശോധിക്കുക, ഭൂവുടമകള്‍, അവരുടെ വാടകക്കാര്‍ എന്നിവരെക്കുറിച്ച് അന്വേഷണം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ സംഘം അന്വേഷിക്കും. അനധികൃതമായി തങ്ങുന്ന ജോലിക്കാര്‍, കരാര്‍ പ്രകാരമുള്ള ജോലിയുടെ കാലാവധി കഴിഞ്ഞിട്ടും മതിയായ രേഖകളില്ലാതെ അനധികൃതമായി താമസിക്കുന്നവര്‍ തുടങ്ങിയവരെ ടീം അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ക്ക് വിധേയരാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *