ഉത്തർപ്രദേശിൽ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു


ഉത്തർപ്രദേശിൽ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു. പ്രീതിയെന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. മുസഫർപൂരിലെ തിക്രി ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം.
ഗ്രാമത്തിലെ യുവാവുമായുള്ള പെൺകുട്ടിയുടെ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.


പ്രതികളെ പിടികൂടിയതായും ഇവർ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് വീട്ടുകാർ പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച പെൺകുട്ടി ഫോണിൽ സംസാരിക്കുന്നത് കണ്ട് പ്രകോപിതരായ ബന്ധുക്കൾ വെട്ടിക്കൊല്ലുകയായിരുന്നു. അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.




Sharing is Caring