തിരുവനന്തപുരം : നാടിന്‍റെ ഊടുവഴികള്‍ പോലും അറിഞ്ഞ അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി. അക്കാലത്ത് എകെജിയെന്നും ഇഎം എസെന്നും ബിടിആറെന്നുമൊക്കെ മൂന്നക്ഷരങ്ങളില്‍ നേതാക്കന്‍മാര്‍ അറിയപ്പെട്ടിരുന്നപ്പോള്‍ പിണറായി വിജയനെപ്പോലെ കോടിയേരിയെന്ന സ്ഥലനാമത്തിലായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ അറിയപ്പെട്ടിരുന്നത്.
സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തര, ടൂറിസം വകുപ്പ് മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മപ്പൂക്കളം തീർത്ത് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസിലെ ഓണാഘോഷത്തിന്റെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണന്റെ ചിത്രമുള്ള പൂക്കളം ഒരുക്കിയത്. 2022 ഒക്ടോബർ 1നാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. ഓർമപ്പൂക്കളത്തിന്റെ ചിത്രം മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.














