ഹിജഡകളെ മൂന്നാം ലിംഗത്തില്‍പ്പെട്ടവരായി കണക്കാക്കണം: സുപ്രിം കോടതി

S Pന്യൂഡല്‍ഹി: ഹിജഡകളെ മൂന്നാം ലിംഗത്തില്‍പ്പെട്ടവരായി കണക്കാക്കണമെന്ന് സുപ്രിം കോടതി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സമന്മാരായി ഹിജഡകളെയും പരിഗണിക്കണം. ഇവരോട് യാതൊരുതരത്തിലുമുളഅല വിവേചനവും പാടില്ല. ജോലി സംവരണം അടക്കമുള്ളവ നല്‍കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. ഹിജഡകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്നും പൗരന്മാര്‍ക്കുള്ള മൗലികാവകാശങ്ങള്‍ ഇവര്‍ക്കും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് സുപ്രധാനമായ ഈ വിധിയുണ്ടായിരിക്കുന്നത്. വിവിധ അപേക്ഷകളിലും റേഷന്‍ കാര്‍ഡിലും വിദ്യാഭ്യാസ രേഖകളിലും മൂന്നാം ലിംഗമെന്ന് രേഖപ്പെടുത്താന്‍ അവസരം നല്‍കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്നും ജസ്റ്റീസ് കെ എസ്് രാധാകൃഷ്ണന്‍ അധ്യക്ഷനായ സുപ്രിംകോടതി ബഞ്ച് ഉത്തരവിട്ടു. രാജ്യത്ത് ഏറെ ചര്‍ച്ചകള്‍ സൃഷ്ടിക്കുന്ന വിധിയാണ് സുപ്രിം കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. മൂന്നാം ലിംഗത്തില്‍പ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി വര്‍ഷങ്ങള്‍ നീണ്ട സമരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും ശഏഷമാണ് സുപ്രിം കോടതി പ്രധാനപ്പെട്ട വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *