News Sections: News
-
നാട്ടുകാര്‍ കെട്ടിയിട്ടശേഷം മരിച്ച അസം സ്വദേശി 36 മണിക്കൂറായി പട്ടിണിയായിരുന്നെന്ന് റിപ്പോര്‍ട്ട്
കെട്ടിയിട്ടതിനെ തുടര്‍ന്ന് വെയിലില്‍ കിടന്ന് മരണമടഞ്ഞ കൈലാസ് ജ്യോതി ബഹ്റ 36 മണിക്കൂറായി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന് പോസ്റ്റ്മോര്‍ട്ടംറിപ്പോര്‍ട്ട്. ശരീരത്തിലും തലയിലുമുണ്ടായ രക്തസ്രാവം മരണകാരണമായെന്നാണ് നിഗമനം. പരിക്കേറ്റ് ഏറെ നേരം കഴിഞ്ഞിട്ടും ചികിത്സ ലഭിക്കാഞ്ഞതും ജീവന്നഷ്ടപ്പെടാന്…
-
മേട്ടുപ്പാളയത്തിന് സമീപം വാഹനാപകടം; 16 മലയാളികള്‍ക്ക് പരിക്ക്
മേട്ടുപ്പാളയത്തിന് സമീപം അന്നൂരില്‍ കേരളത്തില്‍ നിന്ന് പോയ ടൂറിസ്റ്റ് ബസും കര്‍ണാടക ആര്.ടി.സി ബസും കൂട്ടിയിടിച്ച് 21 പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരില്‍ 16 പേര് മലയാളികളാണ്.ആലപ്പുഴയില്‍ നിന്ന് പളനിയിലേക്ക് പോവുകയായിരുന്ന പോയ കമലം എന്ന ടൂറിസ്റ്റ്…
-
ജിഷയുടെ കൊലപാതകം: ഇരുട്ടില്‍ തപ്പി പോലീസ്
രാജ്യത്തെ ഞെട്ടിച്ച് നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം നടന്ന് ഒന്‍പത് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പി സംസ്ഥാന പോലീസ്. ഇന്ന് ഒരാളെ കുടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും പ്രതിയെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനയില്ല.…
-
റിമി ടോമിയുടെയും വ്യവസായികളുടേയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
പിന്നണി ഗായികയും ചാനല്‍ അവതാരകയുമായ റിമി ടോമിയുടെയും വ്യവസായ പ്രമുഖരുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതലാണ് റെയഡ് ആരംഭിച്ചത്. റിമി ടോമിയെ കൂടാതെ കൊല്ലത്തെ വ്യവസായി,…
-
പെണ്‍കുട്ടിയെ പരസ്യമായി ജീന്സഴിപ്പിച്ചു; സാക്ഷി മഹാരാജിന്റെ നടപടി വിവാദമായി
പൊതുജനമധ്യത്തില്‍ പെണ്‍കുട്ടിയോട് ജീന്സഴിക്കാന് ആവശ്യപ്പെട്ട ബിജെപി എം പി സാക്ഷി മഹാരാജ് എം പിയുടെ നടപടി വിവാദമാവുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് വിവാദമായ സംഭവം നടന്നത്. പുരുഷന്മാരടക്കം നിരവധി പേരിലുള്ള ഒരു സദസ്സില്‍വച്ചാണ്…
-
മോദി ബിരുദധാരിയല്ല; രേഖകളുമായി ആം ആദ്മി പാര്‍ട്ടി
മോദിക്ക് ബിരുദമില്ലെന്നു തെളിയിക്കുന്ന രേഖകളുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. 1978ല്‍ നരേന്ദ്ര ദാമോദര്‍ എന്ന പേരിലുള്ള ഒരു വ്യക്തി ബിരുദം കരസ്ഥമാക്കിയിട്ടില്ലെന്നു തെളിയിക്കുന്ന രേഖകളുമായാണ് എഎപി രംഗത്തെത്തിയിരിക്കുന്നത്. അതിനാൽ 2014ലെ പൊതു തെരഞ്ഞെടുപ്പില്‍…
-
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ക്കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു
തിരുവനന്തപുരം കണിയാപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു. മൂന്നംഗ സംഘമാണ് വിദ്യാര്‍ത്ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ഗുരുതരമായി മുറിവേറ്റ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
-
വിഷം കലര്‍ന്ന മധുരപലഹാരം കഴിച്ച് 30 പേര് മരിച്ച സംഭവം: വിഷം കലര്‍ത്തിയത് ബേക്കറി ഉടമയുടെ സഹോദരന്
പാകിസ്താനില്‍ വിഷം കലര്‍ന്ന മധുരപലഹാരം കഴിച്ച് 30 പേര് മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഒരു ബേക്കറി ഉടമയുടെ സഹോദരനാണ് വിഷം കലര്‍ത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. താരിഖ് മഹമൂദ് എന്ന ബേക്കറി ഉടമയുടെ…
-
ജിഷയുടെ ഘാതകരെ തൂക്കിക്കൊല്ലണമെന്ന് നടി കെപിഎസി ലളിത
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിയെ തൂക്കിലേറ്റണമെന്ന് പ്രശസ്ത നടി കെപിഎസി ലളിത അഭിപ്രായപ്പെട്ടു. ജിഷയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇടതുസഹയാത്രികരായ വനിതകള്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകായിരുന്നു കെപിഎസി ലളിത.ജിഷയുടെ…
-
വിശന്നാല്‍ ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റകരമല്ലെന്ന് ഇറ്റാലിയന്‍ കോടതി
വിശക്കുന്നവര്‍ ഭക്ഷണം മോഷ്ടിച്ചാല്‍ അത് കുറ്റമല്ലെന്ന് ഇറ്റാലിയന്‍ കോടതി. ഭക്ഷണം മോഷ്ടിച്ച കേസില്‍ റൊമാന് ഓസ്ട്രിയാകോവ് എന്ന യുവാവിന്റെ കേസ് പരിഗണിക്കവെയാണ് വിശക്കുന്നവര്‍ ഭക്ഷണം മോഷ്ടിച്ചാല്‍ അത് കുറ്റമല്ലെന്ന് കോടതി വിധിച്ചത്. 2011ല്‍ ജെനോവിയിലെ…

Local News
















