കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും, നിക്ഷേപകരുടെ ആശങ്ക അകറ്റാന്‍ നടപടി

തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാന്‍ കേരള ബാങ്ക് ഇടപെടും. നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും,നൂറു കോടി രൂപയുടെ ധനസഹായ അപേക്ഷ കേരള ബാങ്കിന്റെ പരിഗണനയിലാണെന്നും വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍ പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കാന്‍ അഞ്ചുവര്‍ഷമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. നഷ്ടപ്പെട്ട തുക കണ്ടെടുക്കാന്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുക, വായ്പാ തിരിച്ചടവ് വേഗത്തിലാക്കാന്‍ നടപടിയെടുക്കുക തുടങ്ങിയ പരിഹാര മാര്‍ഗങ്ങളാണ് കേരള ബാങ്കിന് ശുപാര്‍ശ ചെയ്യാനുള്ളതെന്ന് കണ്ണന്‍ പറഞ്ഞു.

അതേസമയം പ്രതികളായ അംഗങ്ങള്‍ക്കെതിരെയുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗം ചേരും. കേസിലെ നാല് പ്രതികളെ ക്രൈം ബ്രാഞ്ച് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ബാങ്കിന്റെ മുന്‍ സെക്രട്ടറിയും സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ടിആര്‍ സുനില്‍ കുമാര്‍, മുന്‍ മാനേജരും പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റും തൊടുപറമ്ബ് ബ്രാഞ്ച് അംഗവുമായ സികെ ജില്‍സ്, കമ്മിഷന്‍ ഏജന്റ് എകെ ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *