ജിഷയുടെ ഘാതകരെ തൂക്കിക്കൊല്ലണമെന്ന് നടി കെപിഎസി ലളിത


kpac-laltith-kochiപെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിയെ തൂക്കിലേറ്റണമെന്ന് പ്രശസ്ത നടി കെപിഎസി ലളിത അഭിപ്രായപ്പെട്ടു. ജിഷയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇടതുസഹയാത്രികരായ വനിതകള്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകായിരുന്നു കെപിഎസി ലളിത.ജിഷയുടെ കൊലയാളിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഇടതുവനിതാ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്കെതിരെ സംസ്ഥാനത്ത് കൊടിയ പീഡനങ്ങള്‍ അരങ്ങേറിയിട്ടും കുറ്റക്കാരെ കണ്ടെത്താനോ മതിയായ ശിക്ഷ വാങ്ങിക്കൊടുക്കാനോ കഴിയുന്നില്ലെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത വനിതകള്‍ ആരോപിച്ചു.