വിഷം കലര്‍ന്ന മധുരപലഹാരം കഴിച്ച് 30 പേര്‍ മരിച്ച സംഭവം: വിഷം കലര്‍ത്തിയത് ബേക്കറി ഉടമയുടെ സഹോദരന്‍

പാകിസ്താനില്‍ വിഷം കലര്‍ന്ന മധുരപലഹാരം കഴിച്ച് 30 പേര്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഒരു ബേക്കറി ഉടമയുടെ സഹോദരനാണ് വിഷം കലര്‍ത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

താരിഖ് മഹമൂദ് എന്ന ബേക്കറി ഉടമയുടെ സഹോദരനാണ് വിഷം കലര്‍ത്തിയത് താനാണെന്ന വാദവുമായി പൊലീസിനു മുന്നിലെത്തിയത്. കുടുംബ കലഹത്തെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് വിഷം കലര്‍ത്താന്‍ പ്രേരിപ്പിച്ചതെന്നാണ് ഇയാള്‍ പൊലീസിനു നല്‍കിയിരിക്കുന്നമൊഴി. എന്നാല്‍ ഇയാളുടെ മൊഴിയില്‍ വ്യക്തത വന്നിട്ടില്ല. മറ്റ് രണ്ട് പേര്‍ കൂടി വിഷം കലര്‍ത്തിയത് തങ്ങളാണെന്ന് വെളിപ്പെടുത്തി മുന്നോട്ടു വന്നിട്ടുണ്ട്ധുരപലഹാരം കഴിച്ച് 70 ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒരു കുടുംബത്തിലെ 11 പേര്‍ വിഷം കലര്‍ന്ന ലഡു കഴിച്ച് മരിച്ചു. ചെറുമകന്റെ പിറന്നാള്‍ ദിനത്തില്‍ പഞ്ചാബ് സ്വദേശിയായ ഉമര്‍ ഹയാത്ത് എന്നയാള്‍ വിതരണം ചെയ്ത ലഡു കഴിച്ചാണ് ഇവര്‍ മരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *