ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 39,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതില്‍ പകുതിയോളം കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 416 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 35,968 പേര് രോഗമുക്തി നേടി. നിലവില്‍ 4,11,189 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 4,20,967 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,05,79,106 പേര് രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,54,444 സാമ്ബിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ആകെ 45,74,44,011 പരിശോധനകള്‍ നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തുടനീളം 43,51,96,001 പേര്‍ക്ക് വാക്സിന് നല്കി.