പെണ്‍കുട്ടിയെ പരസ്യമായി ജീന്‍സഴിപ്പിച്ചു; സാക്ഷി മഹാരാജിന്റെ നടപടി വിവാദമായി


sakshiപൊതുജനമധ്യത്തില്‍ പെണ്‍കുട്ടിയോട് ജീന്‍സഴിക്കാന്‍ ആവശ്യപ്പെട്ട ബിജെപി എം പി സാക്ഷി മഹാരാജ് എം പിയുടെ നടപടി വിവാദമാവുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് വിവാദമായ സംഭവം നടന്നത്. പുരുഷന്‍മാരടക്കം നിരവധി പേരിലുള്ള ഒരു സദസ്സില്‍വച്ചാണ് സാക്ഷി മഹാരാജ് പെണ്‍കുട്ടിയോട് ജീന്‍സ് അഴിക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
രണ്ടുദിവസം മുമ്പ് ഇവിടെയുള്ള ബിജെപി നേതാവിന്റെ വീട്ടില്‍ പോലിസ് റെയ്ഡ് നടന്നിരുന്നു.സ്ഥലത്തെ മദ്യ വ്യാപാരം നടത്തുന്ന നേതാവിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവിടെയെത്തിയ പോലിസ് വീട്ടിലുള്ള മദ്യകച്ചവടക്കാരന്റെ പെണ്‍മക്കളെയും ഭാര്യയെയും മര്‍ദ്ദിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. ഈ വീട് കഴിഞ്ഞ ദിവസം സന്ദര്‍ശിക്കവെയാണ് സാക്ഷി മഹാരാജ് പരിക്കുകള്‍ കാണാന്‍ പെണ്‍കുട്ടിയോട് ജീന്‍സഴിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് മറ്റ് സ്ത്രീകള്‍ പെണ്‍കുട്ടിയെ എഴുന്നേല്‍പ്പിച്ച് ജീന്‍സ് അഴിക്കാന്‍ പറയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി ജീന്‍സഴിക്കുകയും പരിക്കുകള്‍ എം പിക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.
ഈ വീട്ടില്‍ പോലിസ് അതിക്രമിച്ചു കയറിയെന്നും ബിജെപിക്കാര്‍ക്കെതിരേ പോലിസ് അക്രമം തുടര്‍ന്നാല്‍ പോലിസിനെ വെടിവയ്ക്കുമെന്നും സാക്ഷി രണ്ടു ദിവസം മുമ്പ് പ്രസ്താവിച്ചിരുന്നു. തുടര്‍ന്ന് സാക്ഷിക്കെതിരേ പോലിസ് കേസ്സെടുത്തിരുന്നു. നിരവധി വിവാദ പ്രസ്താവനങ്ങള്‍ നടത്തുന്ന ബിജെപിയുടെ തീപ്പൊരി
നേതാവാണ് സാക്ഷി.