നാട്ടുകാര്‍ കെട്ടിയിട്ടശേഷം മരിച്ച അസം സ്വദേശി 36 മണിക്കൂറായി പട്ടിണിയായിരുന്നെന്ന് റിപ്പോര്‍ട്ട്‌


കെട്ടിയിട്ടതിനെ തുടര്‍ന്ന് വെയിലില്‍ കിടന്ന് മരണമടഞ്ഞ കൈലാസ് ജ്യോതി ബഹ്‌റ 36 മണിക്കൂറായി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടംറിപ്പോര്‍ട്ട്. ശരീരത്തിലും തലയിലുമുണ്ടായ രക്തസ്രാവം മരണകാരണമായെന്നാണ് നിഗമനം. പരിക്കേറ്റ് ഏറെ നേരം കഴിഞ്ഞിട്ടും ചികിത്സ ലഭിക്കാഞ്ഞതും ജീവന്‍നഷ്ടപ്പെടാന്‍ കാരണമായി.ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അസം സിംഗ്ബാഗര്‍ ജില്ലയിലെ കണ്ടറ ഗ്രാമവാസിയായ കൈലാസ് ജ്യോതി ബഹ്‌റ(30) യെ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ വഴിയരികില്‍ കണ്ടെത്തിയത്. തീര്‍ത്തും അവശനിലയില്‍ വായില്‍ നിന്ന് നുരയും പതയും ഒഴുകുന്ന നിലയിലായിരുന്നു ഇദ്ദേഹം. ശരീരത്തില്‍ 12 മുറിവുകളും വിവിധ ഭാഗങ്ങളില്‍ വടി പോലെയുള്ള ആയുധം ഉപയോഗിച്ച് തല്ലിയതു പോലെയുള്ള ചതവുകളും ഉണ്ട്.




Sharing is Caring