രാജ്യത്ത് പ്രതിവര്‍ഷം അഞ്ചുലക്ഷത്തോളം ആളുകള്‍ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്‌ഡയാണ് പാര്‍ലമെന്റില്‍ ഈ കണക്കുകള്‍ പുറത്തുവിട്ടത്. പുരുഷന്മാരില്‍ ക്യാന്‍സര്‍ തൊണ്ട, വയര്‍ എന്നിവിടങ്ങളിലാണെങ്കില്‍ സ്‌ത്രീകളില്‍ ഇത് സ്‌തനങ്ങള്‍ , ഗര്‍ഭപാത്രം, ആമാശയം എന്നിവിടങ്ങളിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ക്യാന്‍സറിന് പാരമ്പര്യം ഒരു കാരണമാകുന്നുണ്ടെങ്കിലും ജീവിതശൈലിയാണ് പ്രധാന കാരണമായി തീരുന്നത്. ക്യാന്‍സര്‍ നിവാരണത്തിന്റെ ഭാഗമായി രാജ്യത്ത് 20 കാ്യന്‍സര്‍ നിവാരണ ഇന്‍സ്‌റ്റിറ്റ്യൂട്ടുകളും അമ്പത് പ്രാദേശിക ക്യാന്‍സര്‍ കെയര്‍ സെന്ററുകളും സ്‌ഥാപിക്കുമെന്നും ആരോഗ്യ മന്ത്രി ജെ.പി നഡ്‌ഡ പറഞ്ഞു.













