News Sections: India

  • ലയനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രകാശ് കാരാട്ട്

    ലയനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രകാശ് കാരാട്ട്

    ന്യൂഡല്‍ഹി: സി.പി.ഐ.എം – സി.പി.ഐ. ലയനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിഷയങ്ങളില്‍ ധാരണയായാല്‍ ലയനത്തെക്കുറിച്ച് ചിന്തിക്കും ഇടതുപാര്‍ട്ടികള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.…

  • കാശ്മീരില്‍  തീവ്രവാദി ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

    കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

    ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 4 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. അവാന്തിപോര എയര്‍ ഫീല്‍ഡിനു സമീപമാണ് ആക്രമണം ഉണ്ടായത്്.

  • മെട്രോനഗരങ്ങളില്‍ അധിക എടിഎം ഉപയോഗത്തിന് ചെലവേറും

    മെട്രോനഗരങ്ങളില്‍ അധിക എടിഎം ഉപയോഗത്തിന് ചെലവേറും

    മുംബൈ: രാജ്യത്തെ ആറു മെട്രോനഗരങ്ങളില്‍ നവംബര്‍ മുതല്‍ അധിക എടിഎം ഉപയോഗത്തിന് ചെലവേറും. ഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗളൂര്‍, കോല്‍ക്കത്ത, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ ഒരു ഇടപാടുകാരന്‍ അഞ്ചുതവണയില്‍ക്കൂടുതല്‍ സ്വന്തം ബാങ്കിന്റെയോ മൂന്നുതവണയില്‍ക്കൂടുതല്‍ മറ്റു…

  • ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്തമഴ യെത്തുടര്‍ന്ന് 23 പേര്‍ മരിച്ചു.

    ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്തമഴ യെത്തുടര്‍ന്ന് 23 പേര്‍ മരിച്ചു.

    ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്തമഴ യെത്തുടര്‍ന്ന് 23 പേര്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ 17 പേരാണ് മരിച്ചത്. ഹിമാചല്‍പ്രദേശില്‍ ആറുപേര്‍ മരിച്ചു. രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പലസ്ഥലത്തും മണ്ണിടിച്ചിലും…

  • സിക്കിം അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന പുതിയ റെയില്‍വെ ലൈന്‍ ചൈന ഉദ്ഘാടനം ചെയ്തു

    ബീയ്ജിംഗ്: സിക്കിം അതിര്‍ത്തിയോട് ചേര്‍ന്ന് കടന്നു പോകുന്ന പുതിയ റെയില്‍വെ ലൈന്‍ ചൈന ഉദ്ഘാടനം ചെയ്തു. 253 കിലോമീറ്റര്‍ നീളമുള്ള റെയില്‍വെ ലൈന്‍ ഹിമാലയന്‍ പ്രദേശങ്ങളില്‍ സൈനിക സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടിബറ്റിലെ രണ്ടാമത്തെ വലിയ…

  • ഐ എന്‍ എസ് കൊല്‍ക്കത്ത കമ്മീഷന്‍ ചെയ്തു

    ഐ എന്‍ എസ് കൊല്‍ക്കത്ത കമ്മീഷന്‍ ചെയ്തു

    മുംബൈ: ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ എന്‍ എസ് കൊല്‍ക്കത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്തു. മുബൈ നാവിക ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി,…

  • ഫൂലന്‍ദേവി വധം; പ്രതിക്ക് ജീവപര്യന്തം

    ഫൂലന്‍ദേവി വധം; പ്രതിക്ക് ജീവപര്യന്തം

    ന്യൂഡല്‍ഹി: ഫൂലന്‍ദേവി വധക്കേസില്‍ പ്രതി ഷേര്‍ സിങ് റാണയ്ക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. ദല്‍ഹി വിചാരണ കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് ആഗസ്റ്റ് 8ന് കോടതി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അഡിഷണല്‍…

  • ഡല്‍ഹി ഭോപ്പാല്‍ വിമാനത്തിന്റെ എഞ്ചിനില്‍ തീപിടുത്തം

    ഡല്‍ഹി ഭോപ്പാല്‍ വിമാനത്തിന്റെ എഞ്ചിനില്‍ തീപിടുത്തം

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്നും ഭോപ്പാലിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന്റെ എഞ്ചിനില്‍ തീപിടുത്തം. വിമാനത്താവളത്തില്‍ വച്ചായിരുന്നു തീപിടുത്തം കണ്ടെത്തിയത്. ഉടനെ യാത്രക്കാരെ വിമാനത്തില്‍നിന്ന് ഒഴിപ്പിക്കുകയും യാത്ര റദ്ദാക്കുകയും ചെയ്തു. 80 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത് .  

  • പെട്രോള്‍ വില കുറച്ചു

    പെട്രോള്‍ വില കുറച്ചു

    ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില കുറച്ചു. നാളെ അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. വിവിധ സംസ്ഥാനങ്ങളിലായി ഒരു രൂപ 90 പൈസ മുതല്‍ രണ്ട് രൂപ 40 പൈസയുടെ വരെ കുറവാണ്…

  • മത്സ്യങ്ങള്‍ക്കും ആശുപത്രി വരുന്നു

    മത്സ്യങ്ങള്‍ക്കും ആശുപത്രി വരുന്നു

    കൊല്‍ക്കത്ത: മൃഗാശുപത്രികള്‍ പോലെ ഇനി മത്സ്യങ്ങള്‍ക്കായുള്ള ആശുപത്രികളും വരുന്നു. 2015 അവസാനത്തോടെ പശ്ചിമ ബംഗാളില്‍ ഇന്ത്യയിലെ ആദ്യത്തെ മത്സ്യാശുപത്രി പ്രവര്‍ത്തനമാരംഭിക്കും. ആദ്യഘട്ടത്തില്‍ മത്സ്യങ്ങളെ കിടത്തി ചികിത്സിക്കാനുള്ള 25 വാട്ടര്‍ ടാങ്കുകള്‍ ആശുപത്രിയില്‍ സജ്ജമാക്കും. ബംഗാളിലെ…