ഫൂലന്‍ദേവി വധം; പ്രതിക്ക് ജീവപര്യന്തം


b32676
ന്യൂഡല്‍ഹി: ഫൂലന്‍ദേവി വധക്കേസില്‍ പ്രതി ഷേര്‍ സിങ് റാണയ്ക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. ദല്‍ഹി വിചാരണ കോടതിയുടേതാണ് വിധി.
പ്രതി കുറ്റക്കാരനാണെന്ന് ആഗസ്റ്റ് 8ന് കോടതി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അഡിഷണല്‍ സെക്ഷന്‍ കോടതി ജഡ്ജി ഭാരത് പരാഷര്‍ ആഗസ്റ്റ് 14 വരെ വിധി നീട്ടിവെക്കുകയായിരുന്നു.
റാണയ്ക്കു പുറമേ 11 പേര്‍കൂടി ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിലൊരാളായ പ്രദീപ് 2013ല്‍ തീഹാര്‍ ജയിലില്‍ വെച്ച് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചിരുന്നു. 2001 ജൂലൈ 27നാണ് റാണയെ അറസ്റ്റ് ചെയ്യുന്നത്. 2004ല്‍ അയാള്‍ കടുത്ത സുരക്ഷയെ ഭേദിച്ച് ജയില്‍ ചാടിയിരുന്നു. 2006ല്‍ കൊല്‍ക്കത്തയില്‍ വെച്ച് ഷേര്‍ സിങ് റാണയെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.


 



Sharing is Caring