വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു


KSEB-sasthamcotta
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച് റഗുലേറ്ററി കമീഷന്‍ ഉത്തരവ് പുറത്തിറക്കി. ശരാശരി 8.5 ശതമാനമാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഗാര്‍ഹിക ഉപോക്താക്കള്‍ക്ക് ശരാശരി 24 ശതമാനവും കാര്‍ഷിക ഉപോക്താക്കള്‍ക്ക് 30 ശതമാനവുമാണ് വര്‍ധന. വ്യവസായ ഉപോക്താക്കള്‍ക്ക് 10 ശതമാനമാണ് വര്‍ധന.


40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ബിപിഎല്‍ ഉപോക്താക്കള്‍ക്ക വര്‍ധനവ് ബാധകമല്ല. 50 യൂണിറ്റിന് മുകളില്‍ 2.80 രൂപയും 250 യൂണിറ്റിന് മുകളില്‍ 5 രൂപയും ആയിരിക്കും യൂണിറ്റിന് ഈടാക്കുക. ഫികസഡ് ചാര്‍ജ് വര്‍ധനയില്ല. പുതിയ നിരക്കുകള്‍ ശനിയാഴ്ച നിലവില്‍ വരും.




Sharing is Caring