മത്സ്യങ്ങള്‍ക്കും ആശുപത്രി വരുന്നു


13731_Inside_a_Fish_Hospital_NiceFun_1_1കൊല്‍ക്കത്ത: മൃഗാശുപത്രികള്‍ പോലെ ഇനി മത്സ്യങ്ങള്‍ക്കായുള്ള ആശുപത്രികളും വരുന്നു. 2015 അവസാനത്തോടെ പശ്ചിമ ബംഗാളില്‍ ഇന്ത്യയിലെ ആദ്യത്തെ മത്സ്യാശുപത്രി പ്രവര്‍ത്തനമാരംഭിക്കും. ആദ്യഘട്ടത്തില്‍ മത്സ്യങ്ങളെ കിടത്തി ചികിത്സിക്കാനുള്ള 25 വാട്ടര്‍ ടാങ്കുകള്‍ ആശുപത്രിയില്‍ സജ്ജമാക്കും. ബംഗാളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചാണ് പദ്ധതിയ്ക്കായി പണം മുടക്കുന്നത്. വളര്‍ത്തു മത്സ്യങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും രോഗനിര്‍ണ്ണയവും ആശുപത്രിയില്‍ ലഭ്യമാകും.


 



Sharing is Caring