സിക്കിം അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന പുതിയ റെയില്‍വെ ലൈന്‍ ചൈന ഉദ്ഘാടനം ചെയ്തു


China_Railway_Reuters_360x270-360x189
ബീയ്ജിംഗ്: സിക്കിം അതിര്‍ത്തിയോട് ചേര്‍ന്ന് കടന്നു പോകുന്ന പുതിയ റെയില്‍വെ ലൈന്‍ ചൈന ഉദ്ഘാടനം ചെയ്തു. 253 കിലോമീറ്റര്‍ നീളമുള്ള റെയില്‍വെ ലൈന്‍ ഹിമാലയന്‍ പ്രദേശങ്ങളില്‍ സൈനിക സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടിബറ്റിലെ രണ്ടാമത്തെ വലിയ പട്ടണവും പ്രവിശ്യാ തലസ്ഥാനവുമായ ലാസയില്‍ നിന്ന് ഷിഗാസെയിലേക്ക് 253 കിലോമീറ്റര്‍ ദൂരത്തിലാണ് പാത നിര്‍മിച്ചിട്ടുള്ളത്.


നേപ്പാള്‍, ഭൂട്ടാന്‍ അതിര്‍ത്തികളിലൂടെയും റെയില്‍വെ ലൈന്‍ കടന്നുപോകുന്നുണ്ട്.


 



Sharing is Caring