ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്തമഴ യെത്തുടര്‍ന്ന് 23 പേര്‍ മരിച്ചു.


17TH_UTTARAKHAND_R_1489965g
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്തമഴ യെത്തുടര്‍ന്ന് 23 പേര്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ 17 പേരാണ് മരിച്ചത്.
ഹിമാചല്‍പ്രദേശില്‍ ആറുപേര്‍ മരിച്ചു. രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പലസ്ഥലത്തും മണ്ണിടിച്ചിലും ഉണ്ടായി.
ഉത്തരാഖണ്ഡിലെ പുരി ജില്ലയില്‍ മാത്രം 14 പേരാണ് മരിച്ചത്. റോഡുകള്‍ വെള്ളത്തിനടിയില്‍ ആയതിനെത്തുടര്‍ന്ന് ജില്ലയില്‍ 250 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. നിരവധി വീടുകള്‍ തകര്‍ന്നു. വിനോദ സഞ്ചാരികള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും കുടുങ്ങി. ഗംഗാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഋഷികേഷ് അടക്കമുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.


ഒറ്റപ്പെട്ടുപോയവരെ രക്ഷപെടുത്താന്‍ ഹെലിക്കോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. റോഡുകള്‍ സഞ്ചാരയോഗ്യമാക്കി ദുരിതാശ്വാസ സഹായം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


 

 



Sharing is Caring