ഐ എന്‍ എസ് കൊല്‍ക്കത്ത കമ്മീഷന്‍ ചെയ്തു

thumbimage
മുംബൈ: ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ എന്‍ എസ് കൊല്‍ക്കത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്തു. മുബൈ നാവിക ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, നാവികസേന തലവന്‍ ആര്‍ കെ ധവാന്‍ എന്നിവരും പങ്കെടുത്തു.
7500 ടണ്‍ ഭാരമുള്ള ഐഎന്‍എസ് കൊല്‍ക്കത്തയില്‍ ഒരേ സമയം 350 നാവികരെ ഉള്‍ക്കൊള്ളാന്‍ കഴിയും. മിസൈല്‍ നശീകരണ ശേഷിയുള്ള രാജ്യത്തെ ഏറ്റവും ശക്തമായ യുദ്ധകപ്പലാണ്. നൂറു മീറ്റര്‍ അകലെ വെച്ച് മിസൈലുകള്‍ കണ്ടെത്തി നശിപ്പിക്കാന്‍ കഴിയുന്ന ആത്യാധുനിക റഡാര്‍ സംവിധാനമാണ് കപ്പലിന്റെ പ്രത്യേകത.

2003ലാണ് കപ്പലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *