കോഴിക്കോട് വയോധികന്‍ ജീവനൊടുക്കി


കോഴിക്കോട് വയോധികന്‍ ജീവനൊടുക്കി. പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് കുടുംബം. താമരശേരി ഈങ്ങാപ്പുഴ സ്വദേശി ഭാസ്‌കരന്‍ ആണ് മരിച്ചത്. ഭാസ്‌കരനെതിരെ ആറുവയസുകാരിയുടെ മൊഴി പ്രകാരം പോക്‌സോ കേസ് എടുത്തിരുന്നു.താമരശേരി പരപ്പന്‍പൊയില്‍ കരുവാറമ്മലുള്ള തറവാട് വീടിനകത്തെ ജനല്‍ കമ്പിയില്‍ ആണ് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.


കൈയുടെ ഞരമ്പറുത്ത ശേഷം ആണ് തൂങ്ങിയത്. രണ്ട് ദിവസം മുന്‍പാണ് കേസെടുത്തത്.ഇന്നലെ രാവിലെയാണ് ഇയാള്‍ തറവാട്ട് വീട്ടില്‍ എത്തിയത്. വൈകുന്നേരമായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കടയിലെത്തിയ കുട്ടിയോട് മോശമായി പെരുമാറി എന്നായിരുന്നു മൊഴി.




Sharing is Caring