തിരുവനന്തപുരത്ത് സ്‌കൂള്‍ ബസിന്റെ പിന്നിൽ കെഎസ്ആര്‍ടിസി ബസ്സിടിച്ച് അപകടം


തിരുവനന്തപുരത്ത് സ്‌കൂള്‍ ബസിന്റെ പിന്നിൽ കെഎസ്ആര്‍ടിസി ബസ്സിടിച്ച് അപകടം.ആലംകോട് ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലേക്കാണ് കെഎസ്ആര്‍ടിസി ബസി ഇടിച്ചത്. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.


മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ബസ്സിലുണ്ടായിരുന്നു. പിന്‍സീറ്റിലിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. കുട്ടികളെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.




Sharing is Caring