News Sections: News
-
മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല: പിണറായി
ഒറ്റപ്പാലം കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പൊലീസിന് നിര്‍ദ്ദേശം നല്കി. മാധ്യമ സ്വാതന്ത്യ്രത്തെ പരിരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ആ സ്വാതന്ത്യ്രം ഹനിക്കാനുളള നീക്കം ആരില്‍നിന്നുണ്ടായാലും അതിനെ കര്‍ശനമായി നേരിടും.…
-
വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് വിധി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി. സെക്ഷന്‍ 82 പ്രകാരമാണ് മുംബൈയിലെ പ്രത്യേക കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്.…
-
കലാഭവന്‍ മണിയുടെ മരണം: മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്
കലാഭവന്‍ മണിയുടെ ശരീരത്തില്‍ മരണകാരണമായേക്കാവുന്ന അളവില്‍ മെഥനോള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം. ഹൈദരാബാദിലുള്ള കേന്ദ്ര ലാബിലെ പരിശോധനയിലാണ് ഇത് വ്യക്തമായത്. 45 മില്ലി ഗ്രാം മെഥനോളാണ് കണ്ടെത്തിയത്. ആന്തരീകാവയവങ്ങള്‍ ആദ്യം പരിശോധിച്ച കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയതിനേക്കാള്‍…
-
പാലക്കാട് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം: ക്യാമറകള്‍ എറിഞ്ഞു തകര്‍ത്തു
പാലക്കാട് മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് ആക്രമണം. നെല്ലായി സഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍മാരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പ്രദേശിക ചാനലിന്റെ ക്യാമറയടക്കം ഇവര്‍…
-
ദേശീയ കരകൗശല കൈത്തറി മേള ജൂൺ 15 മുതൽ കൊയിലാണ്ടിയിൽ
കൊയിലാണ്ടി: കേരള സംസ്ഥാന കരകൗശല ‘വികസന കോർപ്പറേഷന്റെ കോഴിക്കോട് ശാഖ കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ ജൂൺ 15 മുതൽ 24 വരെ ദേശീയ കരകൗശല കൈത്തറി മേള സംഘടിപ്പിക്കുന്നു. മേളയുടെ ഉദ്ഘാടനം നാളെ രാവിലെ…
-
വൃക്കദാനത്തിന് പ്രതിഫലമായി എട്ട് ലക്ഷം നല്‍കിയെന്ന് ഷാഫി; അപമാനിക്കലെന്ന് ലേഖ നമ്പൂതിരി
വൃക്കദാനത്തിന് പ്രതിഫലമായി ലേഖ നമ്പൂതിരിയ്ക്ക് താന്‍ എട്ടുലക്ഷം രൂപ നല്‍കിയെന്ന് വൃക്ക സ്വീകരിച്ച പട്ടാമ്പി സ്വദേശി ഷാഫി. അന്യമതസ്ഥയായ സ്ത്രീയില്‍ നിന്നും താന്‍ വൃക്ക സ്വീകരിച്ചത് അവയവദാനം പ്രോത്സാഹിപ്പിക്കാനാണെന്നും ഷാഫി പറയുന്നു. സൗജന്യമായി വൃക്കദാനം…
-
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മോദിയുമായി കൂടികാഴ്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഇന്ന് കൂടിക്കാഴ്ച നടത്തും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതും കുളച്ചില്‍ തുറമുഖ പദ്ധതിയും കാവേരി ജല തര്‍ക്ക ട്രൈബ്യൂണല്‍ വിധി നടപ്പാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ജയലളിത ഉന്നയിക്കും.…
-
നിശാക്ലബ്ബിലെ കൂട്ടക്കൊല; ഐഎസ് ബന്ധത്തിന് തെളിവില്ലെന്ന് ബരാക് ഒബാമ
അമേരിക്കയില്‍ നിശാക്ലബില്‍ കൂട്ടക്കൊല നടത്തിയ തോക്കുധാരി ഒമര്‍ മതീന് ഇസ്ലാമിക് സ്റ്റേറ്റുമായുളള ബന്ധം ഉറപ്പാക്കുന്ന ക്യത്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്ന് പ്രസിഡന്റ് ബരാക് ഒബാമ. എങ്കിലും 49 പേര് കൊല്ലപ്പെട്ട സംഭവത്തെ ഭീകരാക്രമണമായി കണ്ട് അന്വേഷണം…
-
മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും
മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച് ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് ആദ്യമായാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കുന്നത്. എല്ലാ ജില്ലാ…
-
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍
സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. ട്രോളിംഗ് നിരോധനം ഒന്നര മാസം നീണ്ട് നില്ക്കും. മത്സ്യ ബന്ധന ബോട്ടുകള്‍ കടലില്‍ പോകുന്നത് നിരോധിക്കുന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി വറുതിയുടെ കാലമാകും. പരമ്പരാഗത…

Local News
















