മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല: പിണറായി

ഒറ്റപ്പാലം കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. മാധ്യമ സ്വാതന്ത്യ്രത്തെ പരിരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ആ സ്വാതന്ത്യ്രം ഹനിക്കാനുളള നീക്കം ആരില്‍നിന്നുണ്ടായാലും അതിനെ കര്‍ശനമായി നേരിടും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനാധിപത്യ സമൂഹത്തിന് ചേരാത്ത പ്രവൃത്തിയാണ് ഒറ്റപ്പാലത്തു നടന്നതെന്നും ഇത് അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *