ഖനന അഴിമതി കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ ഡി ചോദ്യം ചെയ്യും

ഖനന അഴിമതി കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ ഡി ചോദ്യം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ റാഞ്ചിയിൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ വസതി, രാജഭവൻ, ഇ ഡി ഓഫീസ് എന്നിവിടങ്ങളിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.ചോദ്യം ചെയ്യലിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുമെന്ന് JMM മുന്നറിയിപ്പ് നൽകിയിരുന്നു. 14 ഗോത്ര സംഘടനകൾ രാജഭവന് മുന്നിൽ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. സംരക്ഷണം തേടി ഇഡി, ഡിജിപിക്ക് കത്തയച്ചിരുന്നു.

ഖനന അഴിമതി കേസിൽ ഹേമന്ത് സോറനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കേ കനത്ത സുരക്ഷ തന്നെയാണ് ഏർപ്പാടാക്കിയിരിക്കുന്നത്.ജാർഖണ്ഡ് മുക്തി മോർച്ച-കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ് ഇ ഡി ചോദ്യം ചെയ്യലെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ പറഞ്ഞു. അഴിമതി ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഉടൻ തന്നെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ നേതാക്കളുടെ പിന്നാലെ ഇ.‍ഡിയെ അയക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *