മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ ആദ്യമായാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കുന്നത്. എല്ലാ ജില്ലാ പൊലീസ് മേധാവിമാരും വീഡിയോ കോണ്‍ഫറന്‍സിലുടെ യോഗത്തിന്റെ ഭാഗമാകും. സംസ്ഥാന പൊലീസിന്റെ സമീപനം എങ്ങനെയാകണമെന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി ഇന്ന് നിര്‍ദേശം നല്‍കിയേക്കുമെന്നാണ് സൂചന.












