സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. ട്രോളിംഗ് നിരോധനം ഒന്നര മാസം നീണ്ട് നില്‍ക്കും. മത്സ്യ ബന്ധന ബോട്ടുകള്‍ കടലില്‍ പോകുന്നത് നിരോധിക്കുന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി വറുതിയുടെ കാലമാകും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിംഗ് നിരോധം ബാധകമാകില്ല.

ട്രോളിംഗ് നിരോധനം ആരംഭിക്കും മുന്‍പ് തുറമുഖങ്ങളില്‍ നിന്ന് മത്സ്യബന്ധന ബോട്ടുകള്‍ മാറ്റി തുടങ്ങി. വലകള്‍ കരയ്‌ക്കെത്തിച്ച് അറ്റകുറ്റപണികള്‍ തീര്‍ക്കാനായി കൊണ്ട് പോകാനും ആരംഭിച്ചു. അന്യസംസ്ഥാന മത്സ്യ ബന്ധന തൊഴിലാളികളെല്ലാം നാട്ടിലേയ്ക്ക് വണ്ടികയറി. ആര്‍ദ്ധരാത്രി 12 മണിയ്ക്ക് ചങ്ങലകെട്ടി തുറമുഖം അടയ്ക്കുന്നതോടെ ട്രോളിംഗ് നിരോധനം ആരംഭിക്കും.

ഇനിയുള്ള 47 ദിവസം മത്സ്യത്തൊഴിലാളികള്‍ക്ക് വറുതിയുടെ കാലമാണ്. വള്ളങ്ങള്‍ക്ക് കടലില്‍ പോകാന്‍ അനുവാദമുണ്ടെങ്കിലും കാര്യമായ വരുമാനം ഇതില്‍നിന്നും കിട്ടില്ല. വറുതിക്കാലത്തെ സൗജന്യ റേഷന്‍ ഉള്‍പെടെയുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *