കടകളിൽ പ്രവേശിക്കാൻ വാക്‌സിൻ, ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ നിർബന്ധം; സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ കടകളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവേശിക്കാൻ വാക്‌സിൻ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റുകൾ നിർബന്ധം. പുതുക്കിയ കൊറോണ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഇന്ന് മുതൽ മുഴുവൻ കടകൾക്കും തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

കടകൾ, സൂപ്പർമാർക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഫാക്ടറികൾ, ബാങ്കുൾപ്പെടെയുളള ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്‌ക്കാണ് തുറക്കാൻ അനുമതിയുള്ളത്. ഇതിന് പുറമേ തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നൽകാനും അനുമതിയുണ്ട്. ഇവിടങ്ങളിൽ പ്രവേശിക്കണമെങ്കിൽ രണ്ട് ആഴ്ച മുൻപ് വാക്‌സിൻ എടുത്ത സർട്ടിഫേക്കറ്റോ, 72 മണിക്കൂറിനകം ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റോ വേണമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രമായിരിക്കും. വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും, സിനിമാ തിയറ്ററുകൾക്കും തുറക്കാൻ അനുമതിയില്ല. ഹോട്ടലുകളിൽ പാഴ്‌സൽ നൽകാൻ മാത്രമാണ് അനുമതിയുള്ളത്. എന്നാൽ ഓപ്പൺ ഏരിയയിലും കാറുകളിലും പാർക്കിംഗ് ലോട്ടുകളിലും ആറടി അകലം പാലിച്ച് ആളുകൾക്ക് ഭക്ഷണം വിളമ്പാം

Spread the love

Leave a Reply

Your email address will not be published. Required fields are marked *