കൊയിലാണ്ടി: കേരള സംസ്ഥാന കരകൗശല ‘വികസന കോർപ്പറേഷന്റെ കോഴിക്കോട് ശാഖ കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ ജൂൺ 15 മുതൽ 24 വരെ ദേശീയ കരകൗശല കൈത്തറി മേള സംഘടിപ്പിക്കുന്നു. മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് കൊയിലാണ്ടി മുൻസിപ്പൽ ചെയർമാൻ അഡ്വ: കെ.സത്യൻ നിർവ്വഹിക്കും.കേരളം, ഡൽഹി, കർണ്ണാടകം, ആ (ധ എന്നീ ഇതര സംസ്ഥാനങ്ങളിലെ 50-ൽ പരം കരകൗശല കൈത്തറി മേഖലയിലെ കലാകാരൻമാരുടെ വിവിധങ്ങളായ സ്റ്റാളുകൾ മേളയിൽ ഉണ്ടായിരിക്കുന്നതാണ്. മരങ്ങളിൽ തീർത്ത ശില്പങ്ങൾ, ആറൻമുള കണ്ണാടി, ആയുർവേദ ഉല്പന്നങ്ങൾ, രാജസ്ഥാൻ ബെഡ്ഷീറ്റുകൾ, കുർത്ത, പൈജാമ, ബഗൽപൂർ ചുരിദാറുകൾ, ഖാദി ഷർട്ടുകൾ, കുട്ടികളുടെ ഉടുപ്പുകൾ, വിവിധ മോഡലുകളിലുള്ള ലതർ ബേഗുകൾ, സ്ത്രീകളെ ആകർഷിക്കുന്ന ഹൈദരബാദ് പേളുകൾ, സ്റ്റോൺ & ബീഡ്സ് ജ്വല്ലറി, വലം പിരി ശംഖ്, തിരിപ്പൂർ ഗാർമെന്റ് സ്, കുട്ടികളുടെ മനം കവരുന്ന കളിക്കോപ്പുകൾ എന്നിവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ രാ (തി 8 മണി വരെയാണ് പ്രവർത്തന സമയം. അവധി ദിവസങ്ങളിലും തുറന്ന് ( പവർത്തിക്കുന്നതാണ് എന്ന്പ(തസമ്മേളനത്തിൽ മാനേജർ സി.കെ.ഗിരീശൻ, രവീന്ദ്രൻ കെ.പി എന്നിവർ അറിയിച്ചും.













