കേരളത്തിന്റെ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലിന് മികച്ച സ്വീകാര്യത്

കോഴിക്കോട്: കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുതാര്യമാക്കാനും ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനും കേരള സര്‍ക്കാര്‍ തുടങ്ങിയ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലിന് ലഭിച്ചത് മികച്ച സ്വീകാര്യത. ഇതുവരെ പത്ത് ലക്ഷത്തോളം പേരാണ് പോര്‍ട്ടലിന്റെ സേവനം ഉപയോഗിച്ചത്.

കോഴിക്കോട് കളക്ടര്‍ സാംബശിവ റാവുവാണ് ഈ പോര്‍ട്ടലിന്റെ ആശയത്തിന് പിന്നില്‍. കൊവിഡ് ഭീതി ഉയര്‍ന്ന് തുടങ്ങിയ മാര്‍ച്ച്‌ മാസത്തിലാണ് കോഴിക്കോട് ജില്ലക്കാര്‍ക്ക് വേണ്ടിയാണ് കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയത്. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പ്രധാന കണ്ണിയാണ് കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍.
സംസ്ഥാനത്തെ കൊവിഡ് 19 കേസുകളുടെ സമ്ബൂര്‍ണ വിവരങ്ങള്‍ക്കൊപ്പം രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വിവിധ സ്ഥലങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നവര്‍ക്കുള്ള സേവനങ്ങളും കൂടി ഉറപ്പാക്കിയതോടെ പോര്‍ട്ടലിന് ലഭിച്ചത് വന്‍ സ്വീകാര്യത. നേരിട്ട് സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടാതെ തന്നെ ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനും രോഗലക്ഷണങ്ങള്‍ നീരീക്ഷിക്കാനും രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സാ കേന്ദ്രങ്ങളില്‍ എത്തിക്കാനും പോര്‍ട്ടല്‍ വഴി സാധ്യമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *