News Sections: News
-
കൃഷ്ണഗിരിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേര് മരിച്ചു
തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ലോറി ടൂറിസ്റ്റ് ബസ്സിലേക്ക് ഇടിച്ചുകയറി ഏഴ് പേര് മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. ഹൊസൂര്‍-കൃഷ്ണഗിരി ദേശീപാതയില്കൃഷ്ണഗിരിയില് നിന്ന് 25 കിലോമീറ്റര്‍ അകലെ ചിന്നാറില്‍ വച്ചാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി…
-
വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു
രണ്ട് ദിവസം മുമ്പ് കാണാതായ വ്യോമസേന വിമാനത്തിത്തിനായുള്ള തിരച്ചില്‍ മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തിരച്ചില്‍ നടത്തിവന്ന എട്ട് വിമാനങ്ങള്‍ കപ്പലിലേക്ക് മടങ്ങി. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ തിരച്ചില്‍ പുന:രാരംഭിക്കും.വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റേയും രണ്ട്…
-
ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡറെ നിയമിച്ചു. ഇതുസംബന്ധിച്ച സുപ്രീം കോടതി കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി. കര്‍ണാടക ഹൈക്കോടതിയില്‍ നിന്നാണ് ശാന്തന ഗൗഡര്‍ കേരളത്തില്‍ എത്തുന്നത്.…
-
ടി പി ചന്ദ്രശേഖരന് കൊലക്കേസില്‍ പി ജയരാജനെ കുടുക്കാന്‍ നടത്തിയ യുഡിഎഫ് ഗൂഢാലോചന പുറത്ത്
ടി പി ചന്ദ്രശേഖരന് കൊലക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിയാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നു. പി ജയരാജനെ പ്രതിയാക്കുന്നതിന് ആവശ്യമായ വ്യാജ തെളിവ് ഉണ്ടാക്കാന്‍…
-
സ്ത്രീകള്‍ക്കൊപ്പം നഗ്ന ചിത്രങ്ങളെടുത്ത് പണം തട്ടിയിരുന്ന സംഘം അറസ്റ്റില്‍
സ്ത്രീകള്‍ക്കൊപ്പം നഗ്ന ചിത്രങ്ങളെടുത്ത് ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടിയിരുന്ന സംഘം തിരുവനന്തപുരത്ത് പിടിയില്‍. തിരുവനന്തപുരം ചാക്ക സ്വദേശികളായ അനു, സനു, ഷീബ, ദീപ എന്നിവരുള്‍പ്പെടെ ഏഴ് പേരാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്.…
-
കാബൂളില്‍ ചാവേര്‍ സ്ഫോടനം: 80 മരണം
അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ ന്യൂനപക്ഷ ഷിയാവിഭാഗക്കാരുടെ പ്രകടനത്തിനുനേരേയുണ്ടായ ഇരട്ട ചാവേര്‍ സ്ഫോടനങ്ങളില്‍ 80 പേര് കൊല്ലപ്പെട്ടു.207 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗമായ ഹസാരെ സമുദായം ശിയാ വിഭാഗത്തില്‍പ്പെട്ടവരാണ്. കാബൂളില്‍ ദ മസാങ് സര്‍ക്കിളില്‍…
-
വ്യോമസേനാ വിമാനം കണ്ടെത്താനായി ഐ.എസ്.ആര്.ഒ യുടെ സഹായം തേടുന്നു
കഴിഞ്ഞ ദിവസം കണാതായ വ്യോമസേനാ വിമാനം കണ്ടെത്താനായി ഐ.എസ്.ആര്.ഒ യുടെ സഹായം തേടുന്നു. ഐ.എസ്.ആര്.ഒ യുടെ റഡാര്‍ ഇമേജ് സാറ്റലൈറ്റ്(റിസാറ്റ്) ന്റെ സേവനമാണ് ഇന്ത്യന്‍ ബഹിരാകാശസംഘടന ഇതിനായി ഉപയോഗിക്കുന്നത്.മോശം കലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ ദുഷ്കരമായതോടെ…
-
ദിഗ്വിജയ് സിങ് ബി.പി.എല്‍ പട്ടികയില്‍ ….!
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ ഉള്‍പ്പെട്ട ബി.പി.എല്‍ പട്ടികയില്‍. താനും കുടുംബവും പട്ടികയില്‍ താനും കുടുംബവും പട്ടികയില്‍ ഉള്‍പ്പെട്ട വിവരം സിങ് തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. കേന്ദ്രസര്‍ക്കാരും…
-
സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണ് കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊച്ചി മേഖലയുടെ വികസനത്തെ വലിയ തോതില്‍ സ്വാധീനിക്കാനും ഈ പ്രദേശത്തുള്ളവരുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്ന വിധത്തില്‍…
-
കോട്ടയം ഡിവൈഎസ്പിയുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് പരിശോധന
കോട്ടയം ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്റെ ഓഫീസിലും പൊലീസ് ക്ലബ്ബിലെ മുറിയിലും വിജിലന്‍സ് പരിശോധന പൂര്‍ത്തിയായി. അനധികൃതമായി സൂക്ഷിച്ച പണമോ മറ്റ് രേഖകളോ കണ്ടെത്തിയിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്കിയ വിജിലന്‍സ് ഡിവൈഎസ്പി അറിയിച്ചു. ബിജു…

Local News
















