തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ലോറി ടൂറിസ്റ്റ് ബസ്സിലേക്ക് ഇടിച്ചുകയറി ഏഴ് പേര് മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. ഹൊസൂര്‍-കൃഷ്ണഗിരി ദേശീപാതയില്കൃഷ്ണഗിരിയില് നിന്ന് 25 കിലോമീറ്റര്‍ അകലെ ചിന്നാറില്‍ വച്ചാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ്സിന്റെ ഇടതുഭാഗത്ത് നാല് നിരകളിലുള്ള സീറ്റുകളില്‍ ഇരുന്നവരാണ്ഇ ദുരന്തത്തിനിരയായത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ പകുതിഭാഗവും പൂര്‍ണമായി തകര്‍ന്നു.













