കാസര്‍കോട് സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ഒരുങ്ങി


കാസര്‍കോട്: സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസര്‍ഗോഡ് ഒരുങ്ങി. ചട്ടഞ്ചാല്‍ പുതിയവളപ്പില്‍ അഞ്ചേക്കറിലാണ് ആശുപത്രി നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്.


ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ നിര്‍മാണവും പൂര്‍ത്തിയാകും.ഏപ്രില്‍ 11നായിരുന്നു നിര്‍മാണം തുടങ്ങിയത്. നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിയതായും കൈമാറാന്‍ ഒരുക്കമാണെന്നും ടാറ്റ ഗ്രൂപ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു.


കിടക്കകള്‍ സ്ഥാപിക്കുന്നതു മുതല്‍ ആശുപത്രിക്കാവശ്യമുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കേണ്ടതും മറ്റു സംവിധാനങ്ങളൊരുക്കേണ്ടതും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

മൊത്തം ചെലവ് 60 കോടി രൂപയാണ്. 51200 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. 541 കിടക്കകളുണ്ട്. 10 മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയുമുള്ള കണ്ടെയ്‌നറിനു സമാനമായ രീതിയിലാണ് നിര്‍മാണം നടത്തിയിട്ടുള്ളത്.



Sharing is Caring